Kerala
മുന്നണി മാറ്റം ആലോചനയില്‍ ഇല്ല; എല്‍ഡിഎഫില്‍ ഉറച്ച് നില്ക്കും: മന്ത്രി റോഷി അഗസ്റ്റിന്
കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയത് തെറ്റായിപ്പോയെന്ന് യുഡിഎഫ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റോഷി അഗസ്റ്റിന്
തിരുവനന്തപുരം | കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്ക് മടങ്ങില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. മുന്നണി മാറ്റം ആലോചനയില്‍ ഇല്ല. എല്‍ ഡി എഫില്‍ ഉറച്ച് നില്ക്കും. കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയത് തെറ്റായിപ്പോയെന്ന് യുഡിഎഫ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്ക് തിരികെ വരുന്നതില്‍ സന്തോഷമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജോസ് കെ മാണിയുടെ പാര്‍ട്ടിയെ യുഡിഎഫിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഇപ്പോഴും താത്പര്യമുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു.
മധ്യകേരളത്തില്‍ വിവിധ ക്രൈസ്തവ സഭകളെ കൂടെ നിര്‍ത്താന്‍ ബിജെപി നടത്തുന്ന ശ്രമത്തെ പ്രതിരോധിക്കാന്‍ കേരള കോണ്‍ഗ്രസ്-എം ഒപ്പമുണ്ടായാല്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍