Connect with us

Kerala

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍ചുമത്തി.

Published

|

Last Updated

തിരുവനന്തപുരം | എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗം,വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

എല്‍ദോസിന്റെ സുഹൃത്തുക്കളായ റനീഷ ,സിപ്പി നുറുദ്ദീന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.യുവതിയെ ഭീഷണിപ്പെടുത്താന്‍ കൂടെ നിന്നതിനാണ് സുഹൃത്തുക്കളെ പ്രതി ചേര്‍ത്തിട്ടുള്ളത്.

അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തതെന്നും യുവതിയെ ഒന്നിലേറെ തവണ എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എല്‍ദോസ് കുന്നപ്പിള്ളി സൗഹൃദം സ്ഥാപിച്ച് വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി കോവളം പോലീസില്‍ പരാതി നല്‍കിയത്. ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.