Connect with us

Kerala

കൂടരഞ്ഞിയില്‍ തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

കോഴിക്കോട് പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് കത്തിയത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ രാത്രി 12 മണിയോടെയാണ് സംഭവം. ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു.  തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഡ്രൈവര്‍ സീറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

കോഴിക്കോട് പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് കത്തിയത്. സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസെടുത്തു. അഗസ്ത്യന്‍ ജോസഫ് ഇന്നലെ വീട്ടില്‍ നിന്നും പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം. എന്നാല്‍ മൃതദേഹം ഇദ്ദേഹത്തിന്റേത് തന്നെയാണോയെന്ന് അറിയാന്‍ പരിശോധന ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു.

 

 

 

 

Latest