Connect with us

National

മധ്യപ്രദേശിലെ ദേശീയ ഉദ്യാനത്തില്‍ നിന്ന് പുറത്ത് പോയ ചീറ്റയെ കണ്ടെത്തി

ഈ മാസം ഇത് രണ്ടാം തവണയാണ് ചീറ്റ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പുറത്തു കടക്കുന്നതും തിരികെ കൊണ്ടുവരുന്നതും.

Published

|

Last Updated

ഷിയോപൂര്‍| മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ നിന്ന് കഴിഞ്ഞയാഴ്ച പുറത്ത് പോയ ചീറ്റയെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്ക് പോകുന്നതിനിടെയാണ് ചീറ്റയെ രക്ഷിച്ചത്.

ദേശീയ ഉദ്യാനത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയായിരുന്നു ചീറ്റ. ഈ മാസം ഇത് രണ്ടാം തവണയാണ് ഒബാന്‍ എന്ന ചീറ്റ കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പുറത്തു കടക്കുന്നതും തിരികെ കൊണ്ടുവരുന്നതും. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് ഒബാനെ കുനോ കുനോ ദേശീയ ഉദ്യാനത്തിലെ പാല്‍പൂര്‍ വനത്തിലേക്ക് വിട്ടയച്ചതെന്ന് കെ. എന്‍. പി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രകാശ് കുമാര്‍ വര്‍മ പറഞ്ഞു.

 

 

 

Latest