Connect with us

National

കുനോ നാഷനല്‍ പാര്‍ക്കില്‍ നിന്നും പുറത്തുകടന്ന ചീറ്റയെ തിരിച്ചെത്തിച്ചു

.ഒബാന്‍ എന്ന ചീറ്റയെ ഗ്രാമത്തോട് ചേര്‍ന്ന വയലിലാണ് കണ്ടെത്തിയത്.

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശിലെ കുനോ നാഷനല്‍ പാര്‍ക്കില്‍ നിന്നും പുറത്തുകടന്ന ആണ്‍ ചീറ്റയെ തിരിച്ചെത്തിച്ചു. ഒബാന്‍ എന്ന ചീറ്റയെ ഗ്രാമത്തോട് ചേര്‍ന്ന വയലിലാണ് കണ്ടെത്തിയത്. അവിടെ നിന്ന് ചീറ്റയെ വീണ്ടും കുനോ പാര്‍ക്കിലേക്ക് തുറന്നുവിട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നമീബിയയില്‍ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റപ്പുലികളില്‍ ഒന്നാണ് ഒബാന്‍. ഏപ്രില്‍ രണ്ടിനാണ് കുനോ നാഷനല്‍ പാര്‍ക്കില്‍ നിന്ന് ചീറ്റ വഴിതെറ്റിപ്പോയതെന്നും ഇന്നലെ വൈകീട്ടോടെ രക്ഷപ്പെടുത്തിയെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിജയ്പൂരിലെ ഝദ് ബഡോറ, പാര്‍വതി ബഡോഡ പ്രദേശങ്ങള്‍ വഴി ശിവപുരി ജില്ലയിലെ ബൈരാദ് പ്രദേശത്തെത്തിയ ചീറ്റ വിശന്നതിനാല്‍ ഒരു കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ വര്‍മ പറഞ്ഞു.

ചീറ്റയെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നെന്നും ആശ എന്ന് പേരുള്ള മറ്റൊരു ചീറ്റയും വന മേഖലയില്‍ നിന്നു പുറത്തുകടന്നതായി റിപ്പോര്‍ട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

 

Latest