Connect with us

First Gear

എൻഫീൽഡ് ഇന്‍റർസെപ്‌റ്ററിന്‌ ഒത്ത എതിരാളി; താരമാകാൻ ബിഎസ്‌എ ഗോൾഡ്‌സ്റ്റാർ

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ബിഎസ്‌എയുടെ ഗോൾഡ്‌സ്റ്റാറിനെ വൻ പ്രതീക്ഷയോടെയാണ്‌ ഇന്ത്യൻ വിപണി സ്വീകരിച്ചിരിക്കുന്നത്‌.

Published

|

Last Updated

ഇരുചക്രവാഹന ലോകത്തെ ക്ലാസിക്‌ ലെജൻഡ്‌സുകളാണ്‌ റോയൽ എൻഫീൽഡും ബർമിംഗ്ഹാം സ്മോൾ ആംസ് എന്ന ബിഎസ്എയും. വാഹനലോകത്ത്‌ നൂറുവർഷം പിന്നിട്ട ഇരുവരും ഇംഗ്ലണ്ടിൽ ഒരുമിച്ചാണ്‌ വളർന്നത്‌. അന്നുമുതലേ മത്സരം ശക്തം. ഇന്നിതാ വീണ്ടും റോയൽ എൻഫീൽഡിന്‌ ഇന്ത്യയിൽ മികച്ച എതിരാളിയായി വീണ്ടുമെത്തിയിരിക്കുകയാണ്‌ ബിഎസ്‌എ.

എൻഫീൽഡിന്‍റെ ഇന്‍റർസെപ്‌റ്റർ 650 ട്വിൻ റേഞ്ചിനുള്ള എതിരാളിയായി ഗോൾഡ്‌സ്റ്റാർ 650 ആണ്‌ ബിഎസ്‌എ അവതരിപ്പിച്ചിരിക്കുന്നത്‌. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ബിഎസ്‌എയുടെ ഗോൾഡ്‌സ്റ്റാറിനെ വൻ പ്രതീക്ഷയോടെയാണ്‌ ഇന്ത്യൻ വിപണി സ്വീകരിച്ചിരിക്കുന്നത്‌. 2021-ൽ യുകെയിൽ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയ ഗോൾഡ് സ്റ്റാർ 650, അതിനുശേഷം യൂറോപ്പ്, തുർക്കി, ന്യൂസിലാൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ വൻ വിജയം നേടിയിരുന്നു. ആ വിജയം ഇന്ത്യയിലും ആവർത്തിക്കുകയാണ്‌ ലക്ഷ്യം.

മോട്ടോർ സൈക്കിളിലെ ഏറ്റവും വലിയ സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഗോൾഡ്‌ സ്റ്റാറിലുള്ളത്‌. 652 സിസി സിംഗിൾ സിലിണ്ടർ 45.6 എച്ച്പി പവർ ഔട്ട്പുട്ടും 55 എൻഎം പരമാവധി ടോർക്കും വികസിപ്പിക്കുന്നു. ഡ്യുവൽ ചാനൽ എബിഎസ്, അലൂമിനിയം എക്സൽ റിംസ്, പിറെല്ലി ടയറുകൾ എന്നിവയോടുകൂടിയ ബ്രെംബോ ബ്രേക്കുകളാണ്‌ നൽകിയിരിക്കുന്നത്‌. ആധുനിക സവിശേഷതകളും ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെൻ്റേഷനും കൊണ്ട് ബ്രിട്ടീഷ് സ്റ്റൈലിംഗ് ഉറപ്പാക്കിയിരിക്കുന്നു. ബോർഡിൽ 12V സോക്കറ്റും യുഎസ്ബി ചാർജറും ഉണ്ട്. ഇന്ത്യയിൽ 2.99 ലക്ഷം രൂപ മുതലാണ്‌ എക്‌സ്‌ഷോറൂം വില. ആകെ ആറ് കളർ വേരിയന്‍റിലാണ്‌ വിപണിയിൽ എത്തുന്നത്‌. ഇതിനനുസരിച്ച്‌ വിലയിൽ മാറ്റമുണ്ട്‌.

കളറും വിലയും:

ഹൈലാൻഡ് ഗ്രീൻ – ₹ 2,99,990
ചുവപ്പ് ചിഹ്നം – ₹ 2,99,990
മിഡ്‌നൈറ്റ് ബ്ലാക്ക് – ₹ 3,11,990
ഡോൺ സിൽവർ – ₹ 3,11,990
ഷാഡോ ബ്ലാക്ക് – ₹ 3,15,990
ലെഗസി പതിപ്പ് – ഷീൻ സിൽവർ – ₹ 3,34,990

Latest