Connect with us

Books

ദില്‍ന മഹേന്ദ്രന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍, എഴുത്തുകാരന്‍ യു കെ കുമാരന് നല്‍കി പ്രകാശനം ചെയ്തു.

Published

|

Last Updated

ദില്‍ന മഹേന്ദ്രന്റെ ഇംഗ്ലീഷ് കവിതാ സമാഹാരം മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍, എഴുത്തുകാരന്‍ യു കെ കുമാരന് നല്‍കി പ്രകാശനം ചെയ്യുന്നു.

കോഴിക്കോട് | ദില്‍ന മഹേന്ദ്രന്റെ 39 ഇംഗ്ലീഷ് കവിതകളുടെ സമാഹാരം മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍, എഴുത്തുകാരന്‍ യു കെ കുമാരന് നല്‍കി പ്രകാശനം ചെയ്തു. സമൂഹത്തില്‍ വിദ്വേഷവും പരസ്പര വിരോധവും വളരെ വേഗം പ്രചരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുക എന്ന വലിയ സന്ദേശം നല്‍കുന്ന ദില്‍നയുടെ ‘യു ഡോണ്ട് ബിലീവ് ഇന്‍ ലവ്? ഹഹഹ! ട്രൈ മി ‘ എന്ന പുസ്തകം പ്രസക്തമാണെന്ന് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

സമൂഹത്തെയാകെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തന്റേടത്തോടെ ചില കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ദില്‍നയുടെ കവിതകള്‍ക്ക് കഴിയുന്നുവെന്ന് യു കെ കുമാരന്‍ അഭിപ്രായപ്പെട്ടു.

മാതൃഭൂമി ബുക്സില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. ശാന്തി വിജയന്‍ പുസ്തക നിരൂപണം നടത്തി. മാതൃഭൂമി ഡല്‍ഹി ബ്യൂറോയിലെ സ്പെഷ്യല്‍ റെപ്രസെന്റേറ്റീവ് എന്‍ അശോകന്‍, സപ്ന മഹേന്ദ്രന്‍, വിദ്യ സെല്‍വരാജ് എന്നിവരും സംസാരിച്ചു.

 

Latest