Connect with us

asian games 2023

ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭ തുടക്കം

കാക്കി സാരിയണിഞ്ഞ് ഇന്ത്യൻ വനിതാ താരങ്ങളും കാക്കി കുര്‍ത്ത ധരിച്ച് പുരുഷ താരങ്ങളും പരേഡില്‍ അണിനിരന്നു.

Published

|

Last Updated

ഹാംഗ്‌ഴൂ | ഏഷ്യന്‍ ഗെയിംസ്- 2023ന് ചൈനയിലെ ഹാംഗ്‌ഴൂവില്‍ ഔദ്യോഗിക തുടക്കം. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് വര്‍ണാഭമായിരുന്നു. വിവിധ തരത്തിലുള്ള കലാരൂപങ്ങളും കരിമരുന്ന് പ്രയോഗവും ലൈറ്റ്‌ഷോയും മറ്റുമുണ്ടായിരുന്നു.

ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗും ബോക്‌സര്‍ ലൊവ്‌ലിന ബൊര്‍ഗോഹെയ്‌നും ചേര്‍ന്നാണ് ഇന്ത്യന്‍ ദേശീയ പതാക വഹിച്ച് ടീമിനെ നയിച്ചത്. കാക്കി സാരിയണിഞ്ഞ് ഇന്ത്യൻ വനിതാ താരങ്ങളും കാക്കി കുര്‍ത്ത ധരിച്ച് പുരുഷ താരങ്ങളും പരേഡില്‍ അണിനിരന്നു.

വിവിധ രാജ്യങ്ങളുടെ പരേഡിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഏഷ്യാഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹാംഗ്‌ഴൂ ഒളിംപിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

Latest