Kerala
അപകടത്തില്‍പ്പെട്ട കാര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് നാടന്‍ തോക്ക്; റിട്ടയേഡ് എസ്‌ഐ അറസ്റ്റില്‍
വാരം സ്വദേശി സെബാസ്റ്റ്യന്‍ ആണ് പിടിയിലായത്. നാടന്‍ തോക്കിന് പുറമെ മൂന്ന് തിരകളും സെബാസ്റ്റ്യനില്‍ നിന്ന് പിടിച്ചെടുത്തു.

കണ്ണൂര്‍|കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട കാര്‍ പരിശോധിച്ചപ്പോള്‍ നാടന്‍ തോക്ക് കണ്ടെടുത്തു. സംഭവത്തില്‍ റിട്ടയേഡ് എസ്‌ഐ അറസ്റ്റില്‍. വാരം സ്വദേശി സെബാസ്റ്റ്യന്‍ ആണ് പിടിയിലായത്. ഇയാളുടെ കാര്‍ കാടാംകോട് ഇന്നലെ രാത്രിയാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍പ്പെട്ട കാര്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പിന്‍സീറ്റില്‍ നാടന്‍ തോക്ക് കണ്ടത്. സെബാസ്റ്റ്യന്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പിന്നീട് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്ല് പോലീസ് സ്ഥലത്തെത്തി. പോലീസ് നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കിന് പുറമെ മൂന്ന് തിരകളും സെബാസ്റ്റ്യനില്‍ നിന്ന് പിടിച്ചെടുത്തു.
---- facebook comment plugin here -----