Connect with us

Kerala

കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ പത്തനംതിട്ട സ്വദേശികളായ ദമ്പതികളും കൊച്ചു മകനും മരിച്ചു

അപകടത്തില്‍ പരുക്കേറ്റ ദമ്പതികളുടെ മകള്‍ അലീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കോയമ്പത്തൂര്‍ |  തമിഴ്‌നാട്ടില്‍ കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം.എല്‍ ആന്‍ഡ് ടി ബൈപാസിലാണ് അപകടം. ചെങ്ങന്നൂര്‍ ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ് , ഭാര്യാ ഷീബ ജേക്കബ് ,കൊച്ചു മകന്‍ ആരോണ്‍ ( 2 മാസം പ്രായം )എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ദമ്പതികളുടെ മകള്‍ അലീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലീനയുടെ പരുക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്.

വ്യാഴാഴ്ച രാവിലെയാണ് അപകടം. ഇവര്‍ നാട്ടില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്നതിനിടെയാണ് ദുരന്തത്തിനിരയായത്.

Latest