Connect with us

Kerala

വേങ്ങലില്‍ കാറിന് തീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം; ആത്മഹത്യയെന്ന് പോലീസ്‌

ഇന്ന് ഉച്ചയോടെ തിരുവല്ല വേങ്ങലയിലാണ് കാറിനുള്ളില്‍ ദമ്പതികള്‍ വെന്തുമരിച്ചത്.

Published

|

Last Updated

പത്തനംതിട്ട |പത്തനംതിട്ടയില്‍ കാറിന് തീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. തിരുവല്ല തുകലശേരി വേങ്ങശേരില്‍ രാജു തോമസ് ജോര്‍ജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

ഇന്ന് ഉച്ചയോടെ തിരുവല്ല വേങ്ങലയിലാണ് കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് പട്രോളിങ്ങിനിടെയാണു കാര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

Latest