International
പറക്കുന്ന വിമാനത്തിൽ ദമ്പതികളുടെ കാമകേളി; ദൃശ്യങ്ങൾ ചോർന്നു; അന്വേഷണം പ്രഖ്യാപിച്ച് എയര്‍ലൈന്‍
സ്വിസ് എയര്‍ പാസഞ്ചര്‍ ജെറ്റിലെ കോക്പിറ്റ് നിയന്ത്രിത സുരക്ഷാ ക്യാമറയിലാണ് വീഡിയോ പതിഞ്ഞത്.
ബാങ്കോക്ക് | പറക്കുന്ന വിമാനത്തില്‍ വെച്ച് ദമ്പതികള്‍ കാമകേളിയിൽ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെ അന്വേഷണം പ്രഖ്യാപിച്ച് എയര്‍ലൈന്‍. സ്വിസ് എയര്‍ പാസഞ്ചര്‍ ജെറ്റിലെ കോക്പിറ്റ് നിയന്ത്രിത സുരക്ഷാ ക്യാമറയിലാണ് വീഡിയോ പതിഞ്ഞത്. വിമാനത്തിലെ പൈലറ്റ് സിസിടിവിയില്‍ നിന്നും റോക്കോര്‍ഡ് ചെയ്ത് വിഡിയോ ആണ് വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
നവംബറില്‍ ബാങ്കോക്കില്‍ നിന്ന് സൂറിച്ചിലേക്ക് പറന്ന സ്വിസ് എയറിന്റെ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫ്‌ലൈറ്റ് 181 ലാണ് സംഭവം. ഗ്രൂപ്പ് ചാറ്റുകളിലും മറ്റും വിഡിയോ ഷെയര്‍ ചെയ്ത കോക്ക്പിറ്റ് ക്രൂ അംഗങ്ങളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്ത് വരികയാണ്.
ദമ്പതികളുടെ അനുവാദമില്ലാതെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് ഉത്തരവാദികളായ ക്രൂ അംഗങ്ങളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വകാര്യതാ ലംഘനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്നും നിലവില്‍ നടന്ന സംഭവത്തില്‍ ശക്തമായ അന്വേഷണം നടക്കുമെന്നും സ്വിസ് എയര്‍ലൈന്‍ അറിയിച്ചു.
കൃത്യമായി എന്താണ് സംഭവിച്ചതെന്നും ഈ റെക്കോര്‍ഡിംഗുകള്‍ എങ്ങനെയാണ് പുറത്തുവന്നതെന്നും കണ്ടെത്താന്‍ എയര്‍ലൈന്‍ ശ്രമിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.