Connect with us

idukki murder

മൂലമറ്റത്ത് ദമ്പതിമാര്‍ വെട്ടേറ്റു മരിച്ചു

മകന്‍ ഒളിവില്‍

Published

|

Last Updated

മൂലമറ്റം | ഇടുക്കി മൂലമറ്റത്ത് ദമ്പതിമാര്‍ വെട്ടേറ്റു മരിച്ചു. കീരിയാനിക്കല്‍ കുമാരന്‍ (70), ഭാര്യ തങ്കമ്മ (65) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മകന്‍ അജേഷ് (36) നെ പോലീസ് തിരയുന്നു. മൂലമറ്റം- ചേറാടി- കോട്ടമല റോഡിന് താഴെ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു കുമാരനും ഭാര്യ തങ്കമ്മയും താമസിച്ചിരുന്നത്.

കുമളിയില്‍ താമസിക്കുന്ന മകന്‍ അജേഷ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു.
ബുധനാഴ്ച രാവിലെ തങ്കമ്മയുടെ കരച്ചില്‍ കേട്ടാണ് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തിയത്. വീട് പരിശോധിച്ചപ്പോള്‍ പരിക്കേറ്റ നിലയില്‍ തങ്കമ്മയേയും മരിച്ച നിലയില്‍ കുമാരനേയും കണ്ടെത്തി. തങ്കമ്മ തറയിലും കുമാരനെ കൊല്ലപ്പെട്ട നിലയില്‍ കട്ടിലിലും കണ്ടെത്തുകയായിരുന്നു.

പരിക്കേറ്റ തങ്കമ്മയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജേഷിനായി നാട്ടുകാരും കുടുംബക്കാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തങ്കമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രി മദ്യലഹരിയില്‍ അക്രമാസക്തനായ അജേഷ് വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിനിടെ വീണ് തല പൊട്ടിയ അജേഷിനെ ബന്ധുക്കള്‍ രാത്രി തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അജേഷാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

 

Latest