Connect with us

Kerala

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ ഒളിവില്‍

തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ ധന വ്യവസായ ബേങ്കേഴ്‌സ് ഉടമ ജോയ് ഡി പാണഞ്ചേരിക്കെതിരെയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്

Published

|

Last Updated

തൃശ്ശൂര്‍ |  കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ ദമ്പതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ ധന വ്യവസായ ബേങ്കേഴ്‌സ് ഉടമ ജോയ് ഡി പാണഞ്ചേരിക്കെതിരെയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജോയ് ഡി പാണഞ്ചേരി, ഭാര്യ റാണി എന്ന കൊച്ചുറാണി തുടങ്ങിയവരാണ് തട്ടിപ്പ് നടത്തിയത്. ഇരുവരും ഒളിവിലാണ്.

് ജില്ലാ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.15 മുതല്‍ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് ദമ്പതികള്‍ കോടികളുടെ നിക്ഷേപം സ്വീകരിച്ചത്. തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ ധന വ്യവസായ ബാങ്കേഴ്‌സ്, ധന വ്യവസായ സ്ഥാപനം എന്നീ പേരുകളിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ പേരിലായാരുന്നു തട്ടിപ്പ്. ഇരുന്നോളം നിക്ഷേപകരുള്ള സ്ഥാപനത്തില്‍ നൂറോളം പേര്‍ ഇതിനോടകം പരാതി നല്‍കിയിട്ടുണ്ട്.ഒരാഴ്ച്ച മുന്‍പാണ് ദമ്പതികള്‍ സ്ഥാപനം പൂട്ടി ഒളിവില്‍ പോയത്. കണിമംഗലം സ്വദേശിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. വലപ്പാട് സ്റ്റേഷനില്‍ ജോയിയുടെ മകന്‍ ഡേവിഡിനെതിരെയും പരാതിയുണ്ട്. നാല് മാസം മുന്‍പ് വരെ കൃത്യമായി മുതലും പലിശയും നല്‍കി കൂടുതല്‍ നിക്ഷേപകരെ സ്ഥാപനം ക്ഷണിച്ചിരുന്നു. മൊത്തം 200 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുളളതായാണ് നിക്ഷേപകര്‍ പറയുന്നത്.അതേസമയം ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദമ്പതികള്‍ മുങ്ങിയതെന്നാണ് സൂചന

Latest