Kozhikode
ചതുപ്പില്‍ വീണ പശുവിനെ രക്ഷിച്ചു
ഗര്‍ഭിണിയായ പശുവാണ് വയലിലെ ചതുപ്പില്‍ താഴ്ന്നുപോയത്
കോഴിക്കോട് | ചതുപ്പില്‍ താഴ്ന്നുപോയ പശുവിനെ അഗ്‌നിശമന സേനയെത്തി രക്ഷിച്ചു. പാവണ്ടൂര്‍ ഈന്താട്ട് രാഘവന്റെ ഉടമസ്ഥതയിലുള്ള ഗര്‍ഭിണിയായ പശുവാണ് വയലിലെ ചതുപ്പില്‍ താഴ്ന്നുപോയത്.
നരിക്കുനി ഫയര്‍ സ്റ്റേഷനില്‍ നിന്ന് അസ്സി. സ്റ്റേഷന്‍ ഓഫീസര്‍ എം സി മനോജിന്റെ നേതൃത്വത്തില്‍ അഗ്‌നിശമനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍ കെ ലതീഷ്, ഫയര്‍ ഓഫീസര്‍മാരായ കെ പി സത്യന്‍, ടി കെ മുഹമ്മദ് ആസിഫ്, ഐ എം രഞ്ജിത്, ടി നിഖില്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
---- facebook comment plugin here -----