Connect with us

International

വടക്കന്‍ ഗസ്സയില്‍ ദിവസവും നാല് മണിക്കൂര്‍ വെടിനിര്‍ത്തല്‍; ഇസ്‌റാഈല്‍ അംഗീകരിച്ചതായി യു എസ്

വെടിനിര്‍ത്തല്‍ സമയം അതത് ദിവസം മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും പ്രഖ്യാപിക്കും.

Published

|

Last Updated

വാഷിങ്ടണ്‍ | വടക്കന്‍ ഗസ്സയില്‍ ദിവസവും നാല് മണിക്കൂര്‍ വെടിനിര്‍ത്തല്‍. ഇക്കാര്യം ഇസ്‌റാഈല്‍ അംഗീകരിച്ചതായി യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

വെടിനിര്‍ത്തല്‍ സമയം അതത് ദിവസം മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും പ്രഖ്യാപിക്കും.

മൂന്ന് ദിവസത്തിലധികം നീളുന്ന വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബന്ദികളാക്കിയ ചിലരെ വിട്ടയക്കാന്‍ ഹമാസ് തയ്യാറായതിനെ തുടര്‍ന്നാണിത്. എന്നാല്‍, പൊതു വിടനിര്‍ത്തലിനുള്ള സാധ്യതകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.

---- facebook comment plugin here -----

Latest