Pathanamthitta
ഉപയോഗ ശൂന്യമായ അരവണ നശിപ്പിക്കുന്നതിന് വൈകാതെ തീരുമാനം ഉണ്ടാകും: മന്ത്രി കെ രാധാകൃഷ്ണന്‍

പത്തനംതിട്ട | ശബരിമലയില്‍ മാളികപ്പുറത്തിന് സമീപത്തെ ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ വൈകുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വൈകാതെ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
6.65 ലക്ഷം ടിന്‍ ഉപയോഗ ശൂന്യമായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. അരവണ നീക്കത്തിന് സ്വകാര്യ വളം കമ്പനികളില്‍ നിന്നുള്‍പ്പടെ താത്പര്യപത്രം ക്ഷണിക്കാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രിയുടെ അനുമതിയോടെയാകും തുടര്‍നടപടി. വനത്തില്‍ ഇവ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ് അറിയിച്ചു. ഏലക്കയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 6.65 ലക്ഷം ടിന്‍ വിതരണം ചെയ്യാതെ മാറ്റിയത്.
---- facebook comment plugin here -----