Connect with us

Business

ആപ്പിളിന്റെ ഐഫോണില്‍ നിന്നുള്ള വരുമാനത്തില്‍ കുറവ്

അതേസമയം, ഇത്തവണയും ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പനയാണ് ആപ്പിളിനുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഓഗസ്റ്റ് 4 ന് പുറത്തുവിട്ട മൂന്നാം പാദ കണക്കുകള്‍ പ്രകാരം ആപ്പിളിന്റെ ഐഫോണില്‍ നിന്നുള്ള വരുമാനത്തില്‍ നേരിയ കുറവ്. ആപ്പിളിന്റെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം ഐപാഡ്, മാക് എന്നിവയില്‍നിന്നുള്ള വരുമാനത്തിലും കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത്തവണ ഐഫോണില്‍ നിന്നുള്ള വരുമാനം 39.67 ബില്യണ്‍ ഡോളറാണെന്ന് കമ്പനി വെളിപ്പെടുത്തി. ഇത് കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലുണ്ടായിരുന്നതിനേക്കാള്‍ 2 ശതമാനം കുറവാണ്. ഐപാഡില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞു. ഈ പാദത്തില്‍ മാകിന്റെ വരുമാനം 7 ശതമാനം കുറഞ്ഞു. ആകെ 81.8 ബില്യണ്‍ ഡോളര്‍ ത്രൈമാസ വരുമാനമാണ് ഇത്തവണ ആപ്പിള്‍ നേടിയിരിക്കുന്നത്.

അതേസമയം, ലോകമെമ്പാടുമുള്ള കണക്കുകള്‍ എടുത്താല്‍ വരുമാനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ആപ്പിളിന് ആശ്വാസമാണ്. ഇത്തവണയും ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പനയാണ് ആപ്പിളിനുള്ളത്. വില്‍പ്പനയില്‍ ആപ്പിള്‍ ഇപ്പോള്‍ ഇന്ത്യയിലെ ഏഴാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാണ്.

 

 

 

 

 

Latest