National
കാശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം രാഹുലുമായി കൂടിക്കാഴ്ച നടത്തി
താഴ്വരയില്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംഘം രാഹുലിനെ അറിയിച്ചു.

ശ്രീനഗര്‍| കാശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. താഴ്വരയില്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംഘം രാഹുലിനെ അറിയിച്ചു.
തീവ്രവാദികളുടെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പാക്കേജിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയ്ക്കടുത്തുള്ള ജഗ്തി ടൗണ്‍ഷിപ്പിലേക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കമ്മ്യൂണിറ്റി അംഗങ്ങളെ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും ഡെലിഗേഷന്‍ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ അമിത് കൗള്‍ പറഞ്ഞു.
---- facebook comment plugin here -----