Connect with us

Uae

ദുബൈ എക്‌സ്‌പോ സിറ്റിയിൽ 1,000 കോടി ദിർഹമിന്റെ പ്രദർശന കേന്ദ്രം

ശൈഖ് സായിദ് റോഡിലെ ദുബൈ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ആഗോള പ്രദർശനങ്ങൾ ദുബൈ സൗത്തിലെ ഡി ഇ സി യിലേക്ക് മാറും.

Published

|

Last Updated

ദുബൈ | ദുബൈ എക്‌സ്‌പോ സിറ്റിയിൽ 1,000 കോടി ദിർഹമിന്റെ പ്രദർശന കേന്ദ്രത്തിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അംഗീകാരം നൽകി. വേൾഡ് എക്‌സ്‌പോ പ്രദർശന കേന്ദ്രത്തിന്റെ വിപുലീകരണമാണ് നടക്കുക.

ഈ ഐതിഹാസിക വേദി മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ എക്സിബിഷൻ, ഇവന്റ് ഡെസ്റ്റിനേഷനായി മാറും. മാത്രമല്ല, പുതിയ ആഗോള നിലവാരം സ്ഥാപിക്കുകയും ചെയ്യും. “ഇവൻ്‌സ് ആൻഡ് എക്സിബിഷൻ മേഖലയിൽ ആഗോള തലത്തിൽ ദുബൈയുടെ പദവി ഉറപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മെഗാ ഇവന്റുകളുടെ പ്രധാന ലക്ഷ്യസ്ഥാനം ആയി ദുബൈ മാറും.’ ശൈഖ് മുഹമ്മദ് പറഞ്ഞു.

ലോകത്തെ വ്യവസായ പ്രമുഖരെയും സംരംഭകരെയും നഗരത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ദുബൈ 2040 അർബൻ മാസ്റ്റർപ്ലാനിന്റെ ഭാഗമാണ് നിക്ഷേപം. “ഞങ്ങളുടെ അടിസ്ഥാന സൗകര്യം ലോകമെമ്പാടുമുള്ള ആളുകളെയും ആശയങ്ങളെയും അവസരങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള വേദി നൽകുന്നു. സാമ്പത്തിക വളർച്ചക്കും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവന നൽകുന്നു.’ ശൈഖ് മുഹമ്മദ് പറഞ്ഞു.

ശൈഖ് സായിദ് റോഡിലെ ദുബൈ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ആഗോള പ്രദർശനങ്ങൾ ദുബൈ സൗത്തിലെ ഡി ഇ സി യിലേക്ക് മാറും. പ്രധാന പരിപാടികൾ ഇവിടെയാണ് നടക്കുക. അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട്, രാജ്യത്തെ ആദ്യത്തെ 15 മിനിറ്റ് ദൈർഘ്യമുള്ള എക്സ്പോ സിറ്റി ഇവിടെയാണെന്ന് എമിറേറ്റ്‌സ് എയർലൈൻ ചീഫ് എക്‌സിക്യൂട്ടീവും ദുബൈ വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി ബോർഡ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് പറഞ്ഞു. ഈ ഉപ നഗരം ട്രാവൽ ആൻഡ് ടൂറിസം ഗേറ്റ്്വേയിൽ നിന്ന് നവീകരണത്തിന്റെയും കണക്റ്റിവിറ്റിയുടെയും ആഗോള കേന്ദ്രമായി പരിണമിക്കും.

ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന്റെയും എക്‌സ്‌പോ സിറ്റിയുടെയും വിപുലീകരണത്തിലൂടെയാണ് സഫലീകരിക്കപ്പെടുക. വിപുലീകരണം ഇത്തരത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. പൂർണമായും പ്രവർത്തനക്ഷമമാണെന്നും ശൈഖ് അഹ്‌മദ് പറഞ്ഞു.

Latest