Connect with us

assaulted

ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വന്ന ഭിന്നശേഷിക്കാരനു മര്‍ദ്ദനമേറ്റു

വീട്ടിലെത്തിയ ജിബിനെ ലഹരി ഉപയോഗിച്ച് വന്നയാളാണെന്ന് പറഞ്ഞ് മര്‍ദിക്കു കയായിരുന്നുവെന്നാണ് ആരോപണം.

Published

|

Last Updated

മലപ്പുറം | ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ അപരിചിതമായ വീട്ടില്‍ കയറിയ ഭിന്നശേഷിക്കാരനെ ലഹരി ഉപയോഗിച്ച് വന്ന ആളാണെന്ന് ആരോപിച്ച് മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം എടക്കര മധുരകറിയന്‍ ജിബിനാണ് (24) മര്‍ദനമേറ്റത്.

സ്‌കൂട്ടറില്‍ വരുന്നതിനിടെ ചാര്‍ജ് തീര്‍ന്നപ്പോള്‍ ജിബിന്‍ ചാര്‍ജ് ചെയ്യാന്‍ സ്ഥലം അന്വേഷിച്ചു. സമീപത്തെ വീട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടറുണ്ടെന്നും അവിടെ അന്വേഷിച്ചാല്‍ മതിയെന്നും സമീപവാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജിബിന്‍ വീട്ടിലെത്തിയത്.

വീട്ടിലെത്തിയ ജിബിനെ ലഹരി ഉപയോഗിച്ച് വന്നയാളാണെന്ന് പറഞ്ഞ് മര്‍ദിക്കു കയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ എടക്കര പോലീസില്‍ ജിബിന്റെ പിതാവ് അലവിക്കുട്ടി പരാതി നല്‍കി. ചുങ്കത്തറ സ്‌പെഷ്യല്‍ സ്‌കൂളില്‍ നാലാം ക്ലാസിലാണ് ജിബിന്‍ പഠിക്കുന്നത്. മര്‍ദനത്തില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി പരിക്കേറ്റിട്ടുണ്ട്. അവശനായ ജിബിന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വീടും മര്‍ദിച്ചവരെയും കണ്ടാല്‍ അറിയാമെന്ന് അലവിക്കുട്ടി പറഞ്ഞു.

 

Latest