Connect with us

jnu

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ ജെ എന്‍ യു ഹോസ്റ്റലില്‍നിന്നു മര്‍ദ്ദിച്ചു പുറത്താക്കി

നാലു വര്‍ഷം മുമ്പ് ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധിച്ചതിനാണ് സര്‍വകലാശാല ആലത്തെ പുറത്താക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ ജെ എന്‍ യു ഹോസ്റ്റലില്‍നിന്നു പുറത്താക്കി.
ഗവേഷക വിദ്യാര്‍ഥിയായ ബിഹാര്‍ സ്വദേശി ഫാറൂഖ് ആലത്തെയാണ് പുറത്താക്കിയത്. ആലത്തെ ഹോസ്റ്റര്‍ വാര്‍ഡനും എ ബി വി പി പ്രവര്‍ത്തകരും ചേര്‍ന്ന് ക്രുരമായി മര്‍ദിച്ചെന്നും പരാതിയുണ്ട്.

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ കാവേരി ഹോസ്റ്റലിലാണ് സംഭവം. നാലു വര്‍ഷം മുമ്പ് ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധിച്ചതിനാണ് സര്‍വകലാശാല ആലത്തെ പുറത്താക്കിയത്.

നാലു വര്‍ഷം മുമ്പ് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ കുറിച്ച് ആലത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയത്.

 

Latest