Connect with us

Kerala

ഭിന്നശേഷി യുവാവിന് മര്‍ദ്ദനം: കേസെടുത്തു; തുടര്‍നടപടി ഉണ്ടാവും: മന്ത്രി ഡോ. ബിന്ദു

ജിതിനും അവന്റെ കുടുംബത്തിനും നീതി ലഭിക്കുന്നത് ഉറപ്പാക്കമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Published

|

Last Updated

എടക്കര | എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം ഇലക്ടിക് സ്‌കൂട്ടര്‍ ചാര്‍ജ് കഴിഞ്ഞ് സഹായം തേടി എത്തിയപ്പോഴാണ് ജിതിന് ഒന്നിലേറെ തവണയായി മര്‍ദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചയുടനെ മറ്റു നടപടികള്‍ കൈക്കൊള്ളുന്നത് ആലോചിക്കും. ജിതിനും അവന്റെ കുടുംബത്തിനും നീതി ലഭിക്കുന്നത് ഉറപ്പാക്കമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

 

Latest