Connect with us

Rsc

ചർച്ച സംഗമം സംഘടിപ്പിച്ചു

രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ച സംഗമം ഐ സി  സി പ്രസിഡന്റ് എം എൻ ബാബുരാജ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദോഹ | ഖത്വർ നാഷനൽ കലാലയം സാംസ്‌കാരിക വേദിക്ക് കീഴിൽ “സാമ്പത്തിക മെല്ലെ പോക്കിൽ കേരളത്തിന്റെ അതിജീവന കല” എന്ന വിഷയത്തിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് പ്രവാസത്തിന്റെ പങ്ക് വളരെ വലുതാണെന്നും പുതിയ കാലത്ത് മാറിവരുന്ന തൊഴിൽ സാധ്യതകൾ മനസ്സിലാക്കി ഇടപെടാൻ സാധിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ച സംഗമം ഐ സി  സി പ്രസിഡന്റ് എം എൻ ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി എ ഷാനവാസ്‌ ബാവ, ഇബ്രാഹിം ഖലീൽ, അഹ്മദ് സഖാഫി സംസാരിച്ചു. അബ്ദുർറഹ്മാൻ എരോൾ മോഡറേറ്ററായിരുന്നു. ഉബൈദ് വയനാട് സ്വാഗതവും ഹാഷിം മാവിലാടം നന്ദിയും പറഞ്ഞു.

Latest