Ongoing News
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി എസ് ഗണേശ് (35)നെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്തനംതിട്ട | പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി എസ് ഗണേശ് (35)നെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ടക്ക് സമീപം പുന്നലത്ത് പടിയിലെ വീട്ടിലാണ് ഇദ്ദേഹം വാടകക്ക് താമസിച്ചിരുന്നത്. കുറിപ്പ് എഴുതി വച്ച ശേഷം കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ജീവിതത്തില്‍ പരാജയപ്പെട്ടുവെന്നും ജീവിതം മടുത്തുവെന്നും ഭിത്തിയില്‍ മഷി മുക്കി എഴുതിയിരുന്നു. ഇന്നലെ രാവിലെ പതിവ് സമയത്തും വരാതിരുന്നപ്പോള്‍ ഡോക്ടറുടെ ഫോണിലേക്ക് സഹപ്രവര്‍ത്തകര്‍ വിളിച്ചു. ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ താമസ സ്ഥലത്ത് ചെന്ന് നോക്കി. വിളിച്ചിട്ടും കതക് തുറക്കാതിരുന്നപ്പോഴാണ് സഹപ്രവര്‍ത്തകര്‍ നാട്ടുകാരെയും സമീപവാസികളെയും വിവരം അറിയിച്ച് പിന്‍വശത്തെ കതക് പൊളിച്ച് അകത്തു കടന്നത്.
ചൊവ്വാഴ്ച രാത്രി 11.30വരെ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച ഗണേഷ്‌കുമാര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും. ചൊവ്വാഴ്ച ഉച്ചയ്ക്ക് നാറാണംതോട്ടില്‍ ബസ് മറിഞ്ഞ് പരുക്കേറ്റ ശബരിമല തീര്‍ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോള്‍ ഓടി നടന്ന് ചികിത്സക്ക് നേതൃത്വം നല്‍കിയത് ഗണേഷായിരുന്നു. ഭാര്യയും ഡോക്ടറാണ്. ഒരു കുട്ടിയുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറി.
—