Connect with us

National

ഡല്‍ഹിയില്‍ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവച്ച് കൊന്നു

രണ്ട് കൗമാരക്കാരെത്തിയാണ് കൊലപാതകം നടത്തിയതെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. 

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവച്ച് കൊന്നു. കാളിന്ദി കുഞ്ച് ജായിത്പൂരിലെ നിമ സ്വകാര്യ നഴ്‌സിങ് ഹോമിലാണ് 55കാരനായ ഡോക്ടറെ കൊലപ്പെടുത്തിയത്. ഡോ.ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്. രണ്ട് കൗമാരക്കാരെത്തിയാണ് കൊലപാതകം നടത്തിയതെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

കൗമാരക്കാരിലൊരാള്‍ ആശുപത്രിയിലെത്തി മുറിവ് അഴിച്ചുകെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുറിവ് അഴിച്ചുകെട്ടി കൊടുത്തതിന് ശേഷം മരുന്നിന്റെ ലിസ്റ്റ് ആവശ്യപ്പെട്ട് ഇവര്‍ ഡോ.ജാവേദ് അക്തറിന്റെ മുറിയിലേക്ക് പോകുകയായിരുന്നെന്നും പിന്നീട് വെടിയൊച്ച കേള്‍ക്കുകയായിരുന്നുവെന്നും ആശുപത്രി ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി.

കാലിന്ദി കുഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായിരിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ പ്രതികളുടെ രേഖാചിത്രമടക്കം ലഭിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ക്വട്ടേഷന്‍ ആക്രമണമാണോ ഡോക്ടര്‍ക്കുനേരെ ഉണ്ടായതെന്ന് സംശയമുണ്ടെന്നും പോലീസ് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest