Connect with us

Kerala

കോട്ടയം ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു.

Published

|

Last Updated

ഏറ്റുമാനൂര്‍ | കോട്ടയം ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗ രോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.

മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. സെപ്തംബര്‍ 28നായിരുന്നു ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ ആളുകളെ ആക്രമിച്ചത്.