Connect with us

Kerala

പേവിഷബാധയുടെ ലക്ഷണങ്ങളുമായി വീട്ടുവളപ്പിലേക്ക് കയറിയ നായയെ പിടികൂടി

ബട്ടര്‍ഫ്ളൈ നെറ്റ് ഉപയോഗിച്ച് പിടികൂടിയത്. നായയെ മയക്കുമരുന്ന് കുത്തിവെച്ച് മയക്കും.

Published

|

Last Updated

പത്തനംതിട്ട | ഓമല്ലൂരില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച നായയെ അഗ്നിശമന സേനയും ഡോഗ് കാച്ചേഴ്‌സും ചേര്‍ന്ന് പിടികൂടി. വീട്ടുവളപ്പില്‍ ഓടിക്കയറിയ നായയെയാണ് ബട്ടര്‍ഫ്ളൈ നെറ്റ് ഉപയോഗിച്ച് പിടികൂടിയത്. നായയെ മയക്കുമരുന്ന് കുത്തിവെച്ച് മയക്കും.

ഇന്നലെ രാവിലെ എട്ട് മണിയോടടുത്താണ് നായ വീട്ടുവളപ്പിലെത്തിയത്. നായയുടെ വായില്‍ നിന്ന് നുരയും പതയും വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് സംശയം തോന്നുകയായിരുന്നു. പിന്നീട് ഇവര്‍ വീടിനകത്തു കയറി ജനലും വാതിലും അടച്ച ശേഷം പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തുകയും നായയെ പിടികൂടാനുള്ള സംവിധാനമുണ്ടാക്കുകയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest