Connect with us

National

രാജ്യത്തിന് മുകളിൽ ഇരട്ട ന്യൂനമർദം; മഴ തുടരും

മധ്യ മഹാരാഷ്ട്രക്കും തെക്കൻ ഝാർഖണ്ഡിനും മുകളിലാണ് ന്യൂനമർദങ്ങൾ സ്ഥിതി ചെയ്യുന്നത്.

Published

|

Last Updated

മുംബൈ | രാജ്യത്ത് നിലവിൽ രണ്ട് ന്യൂനമർദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ മഹാരാഷ്ട്രക്കും തെക്കൻ ഝാർഖണ്ഡിനും മുകളിലാണ് ന്യൂനമർദങ്ങൾ സ്ഥിതി ചെയ്യുന്നത്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാനും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

ഇന്ന് മൂന്ന് മണി വരെയുള്ള സമയത്ത് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----

Latest