Connect with us

Kerala

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കും; മന്ത്രിസഭാ യോഗം ഇന്ന്

വെള്ളക്കരം കൂട്ടാന്‍ എല്‍ ഡി എഫ് അനുമതി നല്‍കിയതോടെ ഈ വിഷയവും മന്ത്രിസഭയില്‍ ചര്‍ച്ചയാകും.

Published

|

Last Updated

തിരുവനന്തപുരം | നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് യോഗം അംഗീകാരം നല്‍കും. ഈമാസം 23നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമ സഭാ സമ്മേളനം ആരംഭിക്കുന്നത്.

വെള്ളക്കരം കൂട്ടാന്‍ എല്‍ ഡി എഫ് അനുമതി നല്‍കിയതോടെ ഈ വിഷയവും മന്ത്രിസഭയില്‍ ചര്‍ച്ചയാകും. വെള്ളം ലിറ്ററിന് ഒരു പൈസ കൂട്ടാനാണ് മുന്നണി അനുമതി നല്‍കിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചക്ക് വരാന്‍ സാധ്യതയുണ്ട്.