Connect with us

Kerala

മയക്ക് വെടിയേറ്റ കൊമ്പന്‍ നിലത്ത് വീണു; അടുത്ത ഒരു മണിക്കൂര്‍ നിര്‍ണായകം

കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ ലോറിയില്‍ കയറ്റി കോടനാടുള്ള ആനക്കൂട്ടിലേക്ക് കൊണ്ടുപോകും

Published

|

Last Updated

ചാലക്കുടി |  അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു. മയക്ക് വെടിയേറ്റ കൊമ്പന്‍ നിലത്തുവീണു. ആനയെ എഴുന്നേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇനി മുന്നലുള്ളത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തിയ ശേഷമാണ് വെടിവെച്ചത്. അടുത്ത ഒരു മണിക്കൂര്‍ നിര്‍ണായകമാണ്. ആനയുടെ ആരോഗ്യത്തില്‍ ആശങ്ക ഉള്ളത് കൊണ്ടാണ് വെല്ലുവിളി ഏറ്റെടുത്ത് പെട്ടെന്ന് തന്നെ മയക്കുവെടിവെച്ചത്. ഇനി കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ ലോറിയില്‍ കയറ്റി കോടനാടുള്ള ആനക്കൂട്ടിലേക്ക് കൊണ്ടുപോകും. അവിടെയെത്തിച്ച ശേഷം കൊമ്പന് ചികിത്സ നല്‍കും

ജനുവരി 24ന് കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നല്കിയിരുന്നു. എന്നാല്‍ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മയക്കുവെടി വച്ച് കോടനാടുള്ള ആനകൂട്ടിലെത്തിച്ച് ചികിത്സ നല്‍കാനൊരുങ്ങുന്നത്.

 

Latest