Connect with us

Kerala

വ്യാജ പരാതിയിൽ അന്വേഷണം വേണം; കേസിലെ ​ഗൂഢാലോചന പുറത്തുകൊണ്ടുവരണം: പരാതി നൽകി നിവിന്‍ പോളി

ആ ദിവസങ്ങളിൽ താൻ വിദേശ യാത്ര നടത്തിയിട്ടില്ല, തെളിവിനായി പാസ്പോർട്ടിൻറെ കോപ്പിയും പരാതിക്കൊപ്പം നടന്‍ ഉദ്യോഗസ്ഥര്‍ക്ക് കെെമാറി

Published

|

Last Updated

കൊച്ചി | തനിക്കെതിരെ ഉയര്‍ന്ന വ്യാജ ലൈംഗികാരോപണത്തില്‍ അന്വേഷണം നടത്തണമെന്നും ഗൂഡാലോചന കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി പരാതി നല്‍കി. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നടന്‍ പരാതി നല്‍കിയത്.ഇത് കൂടാതെ മുഖ്യമന്ത്രിക്കും സാംസ്‌കാരികമന്ത്രി സജി ചെറിയാനും നിവിന്‍ പരാതി നല്‍കിയിട്ടുണ്ട്.

ദുബായില്‍ വെച്ച് പീഡിപ്പിച്ചെന്ന് യുവതി പറയുന്ന ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ ആയിരുന്നെന്നാണ് താരം പരാതിയില്‍ പറയുന്നത്.ഇതിന്റെ വിശദാംശങ്ങളും പരാതിയോടൊപ്പം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. സംഭവം ആരോപിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും ഇതിന്റെ തെളിവിനായി പാസ്‌പോര്‍ട്ടിന്റെ കോപ്പിയും പരാതിക്കൊപ്പം നടന്‍ ചേര്‍ത്തിട്ടുണ്ട്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണം. തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിന്‍ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. അതേസമയം ഏതുതരം അന്വേഷണത്തോടും സഹകരിക്കുമെന്നും നിവിന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest