Connect with us

Kerala

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47), ഭാര്യ ഷാഹിന (35), മകള്‍ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകന്‍ ഫുവാദ് (12) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍ | ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47), ഭാര്യ ഷാഹിന (35), മകള്‍ സെറ (10), ഷാഹിനയുടെ സഹോദരിയുടെ മകന്‍ ഫുവാദ് (12) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. തീരത്ത് കളിക്കുന്നതിനിടെ സെറയും ഫുവാദും പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കബീറും ഷാഹിനയും ഒഴുക്കില്‍ പെട്ടത്.

നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആദ്യം റൈഹാനയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീടാണ് മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃശൂര്‍, ചെറുതുരുത്തി യൂനിറ്റുകളിലെ അഗ്‌നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും തിരച്ചിലില്‍ പങ്കെടുത്തു.

 

Latest