Saudi Arabia
സഊദി അല്‍ഹസയില്‍ കാറപകടം; ഏഴംഗ കുടുംബം മരിച്ചു
ബന്ധുക്കളെ കാണാന്‍ ജിസാനില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍.
ദമാം | സഊദി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ഏഴു പേര്‍ മരിച്ചു. ജിസാന്‍ നിവാസികളായ സഊദി പൗരനും ഭാര്യയും അഞ്ചു മക്കളുമാണ് അല്‍ഹസ ഖുറൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ബന്ധുക്കളെ കാണാന്‍ ജിസാനില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍.
സഊദി പൗരന്‍ അലി ബിന്‍ മുഹമ്മദ് ബിന്‍ അവാക് ഹദാദി, ഭാര്യ ഐശ് ബിന്‍ത് അഹ്മദ് ബിന്‍ അലി ഹദാഹി, മക്കളായ മുഹമ്മദ്, ഹുസാം, ജൂരി, ജൈദാ, ജിയാന്‍ എന്നിവരാണ് മരണപ്പെട്ടത്.
ട്രക്ക് നിയന്ത്രണം വിട്ട് കാറില്‍ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് വിവരം. കാര്‍ നിശ്ശേഷം തകര്‍ന്നു. മൃതദേഹങ്ങള്‍ ഉറൈറ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്
---- facebook comment plugin here -----