Kerala
റെയില്‍വേ ട്രാക്കിന് സമീപം കര്‍ഷകനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
ഏതാനും മാസം മുമ്പ് അപകടത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന് കേള്‍വി ശക്തി നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു
തലയോലപ്പറമ്പ് | പൊതി റെയില്‍വേ ട്രാക്കിന് സമീപം കര്‍ഷകനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.ഞീഴൂര്‍ ശാന്തിപുരം ഭാഗത്ത് കുന്നുമ്മേല്‍ വീട്ടില്‍ പരേതനായ കെ കെ രാമന്രെ മകന് രാജേഷ് (48) നെയാണ് പൊതി മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് അപകടം. പുറത്ത് പോയിരുന്ന രാജേഷ് ശനിയാഴ്ച രാത്രി വൈകിയും വീട്ടില്‍ മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷന്‍ പൊതി ഭാഗത്ത് കാണിച്ചതോടെ ബന്ധുക്കളും മറ്റും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ രാജേഷിനെ കണ്ടെത്തിയത്.
ഏതാനും മാസം മുമ്പ് അപകടത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന് കേള്‍വി ശക്തി നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ട്രാക്കിലൂടെ നടന്ന് പോകുന്നതിനിടെ ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാതിരുന്നതാകാം അപകടം ഉണ്ടാകാന്‍ കാരണമെന്നാണ് കരുതുന്നത്. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മാതാവ്: പരേതയായ തങ്കമ്മ., ഭാര്യ: അനിത., ഏകമകള്‍: അനഘ. സംസ്കാരം നടത്തി.