Kerala
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; കൂരാച്ചുണ്ടില്‍ നാളെ ഹര്‍ത്താല്‍
എല്‍ഡിഎഫും യുഡിഎഫും സംയുക്തമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്

കോഴിക്കോട് | കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഹര്‍ത്താല്‍. എല്‍ഡിഎഫും യുഡിഎഫും സംയുക്തമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് അറുമണിവരെയാണ് ഹര്‍ത്താല്‍.
പാലാട്ട് ഏബ്രഹാം (70) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടോടെ കൃഷിയിടത്തില്‍ വച്ചാണ് കാട്ടുപോത്ത് ഏബ്രഹാമിനെ കുത്തിയത്. കാട്ടുപോത്തിന്റെ കൊമ്പ് ഏബ്രഹാമിന്റെ കക്ഷത്തില്‍ ആഴത്തിലിറങ്ങി. ഗുരുതരമായി പരുക്കേറ്റ ഏബ്രഹാമിനെ ആദ്യം കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.