Connect with us

Alappuzha

ആലപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

മാന്നാര്‍ കുട്ടമ്പേരൂര്‍ കൃപാ സദനത്തില്‍ മിഥുന്‍ കുമാര്‍ (ജോണ്‍) ആണ് മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ മാന്നാറില്‍ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. മാന്നാര്‍ കുട്ടമ്പേരൂര്‍ കൃപാ സദനത്തില്‍ മിഥുന്‍ കുമാര്‍ (ജോണ്‍) ആണ് മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം.

മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മിഥുന്‍ തൂങ്ങിമരിച്ചതായാണ് പോലീസ് സംശയിക്കുന്നത്. മകന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

Latest