Connect with us

Kerala

ഹൗസ് ബോട്ടില്‍ നിന്നും വീണ മകളെ രക്ഷിക്കാന്‍ കായലില്‍ ചാടിയ അച്ഛന്‍ മരിച്ചു

ചിത്തിര കായലിലാണ് അപകടമുണ്ടായത്

Published

|

Last Updated

ആലപ്പുഴ |  ഹൗസ് ബോട്ടില്‍ നിന്നും കായലില്‍ വീണ മകളെ രക്ഷിക്കാന്‍ കായലിലേക്ക് എടുത്തു ചാടിയ അച്ഛന്‍ മരിച്ചു. തിരുന്നല്‍വേലി സ്വദേശി ജോസഫ് ഡിക്‌സന്‍ (58) ആണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ 13 അംഗ സംഘം ചിത്തിര കായലില്‍ ഹൗസ് ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

ഹൗസ് ബോട്ട് യാത്രക്കിടെ മകള്‍ ബിനിഷ (38) കായലില്‍ വീണു. രക്ഷിക്കാനായി അച്ഛന്‍ ഡിക്സന്‍ കായലിലേക്ക് ചാടുകയായിരുന്നു. ഇരുവരെയും ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡിക്‌സന്‍ മരിച്ചു. .

 

---- facebook comment plugin here -----

Latest