Connect with us

Kerala

കാട്ടാന കുത്തിമറിച്ചിട്ട പന ദേഹത്ത് പതിച്ച് ബൈക്ക് യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു

ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അല്‍ത്താഫിന് പരുക്കേറ്റു.

Published

|

Last Updated

കൊച്ചി |  കോതമംഗലം നീണ്ടപ്പാറയില്‍ കാട്ടാന കുത്തിമറിച്ച പന ദേഹത്ത് പതിച്ച് ബൈക്ക് യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. കോതമംഗലത്തെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിനി ആന്‍മേരി(21) ആണ് മരിച്ചത്.പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അല്‍ത്താഫിന് പരുക്കേറ്റു.

നീണ്ടപ്പാറ ചെമ്പന്‍കുഴിയില്‍ വച്ചായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നുവെന്നാണ് വിവരം. ഇരുവരേയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.