Connect with us

Editors Pick

ലോക കടുവ ദിനം; കടുവകളെക്കുറിച്ച് അറിയാം ചില കാര്യങ്ങൾ...

78,735 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള 55 കടുവാ സംരക്ഷണ കേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ട്.

Published

|

Last Updated

ന്ന് ലോക കടുവദിനം.കടുവകളുടെ സംരക്ഷണത്തെക്കുറിച്ചും അവയുടെ ആവാസ വ്യവസ്ഥകളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായാണ് എല്ലാ വര്‍ഷവും ജൂലൈ 29 ന് അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്നത്. കടുവകള്‍ക്കൊപ്പം അവയുടെ സ്വഭാവിക ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് അന്താരാഷ്ട്ര കടുവ ദിനം ലക്ഷ്യമിടുന്നത്.

ഇനി അറിയാം ചില കടുവ വിശേഷങ്ങള്‍

ഒരു കടുവയുടെ ശരാശരി ആയുസ്സ് കാട്ടില്‍ 15 മുതല്‍ 20 വര്‍ഷം വരെയാണ് , എന്നാല്‍ മൃഗശാലകള്‍ സംരക്ഷിത പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 26 വര്‍ഷം വരെ കണ്ടിട്ടുണ്ട്. വനങ്ങള്‍, പുല്‍മേടുകള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവയാണ് കടുവകളുടെ ആവാസസ്ഥലങ്ങള്‍. മാംസഭോജികളാണ് കടുവകള്‍. സസ്യബുക്കുകളായ വലിയ മൃഗങ്ങളെയാണ് സാധാരണയായി കടുവകള്‍ വേട്ടയാടുന്നത്. തനിച്ചു സഞ്ചരിക്കുന്ന കടുവകള്‍ക്ക് രാത്രിയാത്രകളാണ് ഇഷ്ടം.

ആഗോള തലത്തില്‍ ഏകദേശം 3,900 കടുവകളാണ് കാടുകളില്‍ അവശേഷിക്കുന്നതെന്നാണ് കണക്ക്. ഇവയില്‍ ചില ഉപജാതികളുമുണ്ട്. ബംഗാള്‍ കടുവകള്‍ 2,500 എണ്ണം. ഇന്തോചൈനീസ് കടുവകള്‍ 350-ല്‍ താഴെയേ വരൂ. മലയന്‍ കടുവയെന്ന ഇനമാകട്ടെ 250-ല്‍ താഴെയും സുമാത്രന്‍ കടുവകള്‍ 300-ല്‍ താഴെയും സൈബീരിയന്‍ കടുവ 500-ല്‍ താഴെയുമായി കാണപ്പെടുന്നു.

ദക്ഷിണ ചൈന എന്നൊരു കടുവ ഇനമുണ്ടായിരുന്നു. അവയില്‍ ഒന്നിനെപോലും കടുവകളുടെ സെന്‍സസില്‍ കണ്ടെത്താനായില്ല. വംശനാശം സംഭവിച്ചുവെന്നു കരുതുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കടുവകളുള്ള രാജ്യം ഏതാണെന്നറിയാമോ ? കടുവയെ ദേശീയ മൃഗമായി അംഗീകരിച്ച നമ്മുടെ ഇന്ത്യ തന്നെയാണത്. 2022 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ കടുവകളുടെ എണ്ണം 3,682 ആയിരുന്നു, ആഗോളതലത്തിലുള്ള കാട്ടു കടുവ ജനസംഖ്യയുടെ 75% ഇന്ത്യയിലാണെന്നര്‍ത്ഥം. അവയെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് രാജ്യം പ്രാധാന്യം നല്‍കുന്നു.

78,735 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള 55 കടുവാ സംരക്ഷണ കേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ട്. ഇത് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ ഏകദേശം 2.4% വരും. എങ്കിലും കൃത്യമായ ഈ സംരക്ഷണ ശ്രമങ്ങള്‍ക്കിടയിലും, വേട്ടയാടല്‍ കടുവ സംരക്ഷണത്തിന് ഒരു ഭീഷണിയായി തുടരുന്നുണ്ട്. കൂടാതെ മനുഷ്യ-വന്യജീവി സംഘര്‍ഷം പോലുള്ള വെല്ലുവിളികള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്

ഈ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, 628 കടുവകള്‍ ഇന്ത്യയില്‍ സ്വാഭാവിക കാരണങ്ങളാലും വേട്ടയാടല്‍ ഉള്‍പ്പെടെയുള്ള മറ്റ് കാരണങ്ങളാലും ചത്തിട്ടുണ്ട്.

Latest