Kerala
അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു: രണ്ടുപേര്‍ അറസ്റ്റില്‍
ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
![](https://assets.sirajlive.com/2023/01/rape-abuse-897x538.jpg)
പത്തനംതിട്ട | പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം രണ്ടുപേര്‍ അറസ്റ്റില്‍.
കുട്ടിയെ അയല്‍വാസിയായ 16കാരന്‍ വായ പൊത്തിപ്പിടിച്ചു കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.
കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്.ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----