Connect with us

Uae

അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു

വിജയികള്‍ക്കുള്ള ക്യാഷ് അവാർഡും സര്‍ട്ടിഫിക്കറ്റും സിനിമാ താരം ഐശ്വര്യ ലക്ഷ്മിയും ലുലു റീജിയണല്‍ ഡയറക്ടര്‍ അജയകുമാര്‍ പി വിയും സമ്മാനിച്ചു.

Published

|

Last Updated

അബുദാബി |  മലയാളി സമാജം ലുലു ക്യാപിറ്റൽ മാളിൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. പൂക്കളും ഇലകളും മാത്രമുപയോഗിക്കാന്‍ അനുവദിച്ച പൂക്കള മത്സരത്തില്‍ 14 ടീമുകള്‍ മത്സരിച്ചു. വിജീഷ്, അജിത, ആതിര എന്നിവരുടെ ടീം ഒന്നാം സ്ഥാനവും ലിഖിത, അമീന, സഞ്ഷ രാജീവ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള ക്യാഷ് അവാർഡും സര്‍ട്ടിഫിക്കറ്റും സിനിമാ താരം ഐശ്വര്യ ലക്ഷ്മിയും ലുലു റീജിയണല്‍ ഡയറക്ടര്‍ അജയകുമാര്‍ പി വിയും സമ്മാനിച്ചു. സമാജം പ്രസിഡന്റ് റഫീഖ് കയനയിലിന്റെ അധ്യക്ഷതയില്‍ ഐശ്വര്യ ലക്ഷ്മി പരിപാടി ഉദ്ഘടനം ചെയ്തു. യേശു ശീലന്‍, ലുലു റീജിണല്‍ ഡയറക്ടര്‍ വി പി അജയകുമാര്‍, മീഡിയ ആൻഡ് അഡ്വടൈസിംഗ് മാനേജർ സുധീര്‍ കൊണ്ടേരി, ക്യാപിറ്റൽ മാൾ ലുലു ജനറല്‍ മാനേജര്‍ ബാലകൃഷ്ണന്‍ പങ്കെടുത്തു.

തുടര്‍ന്ന് പിന്നണി ഗായിക അനിത ശൈഖും സമാജം കലാകാരന്മാരും പരിപാടികൾ അവതരിപ്പിച്ചു. ജന. സെക്രട്ടറി എം യു ഇര്‍ഷാദ് സ്വാഗതവും അനൂപ ബാനര്‍ജി നന്ദിയും പറഞ്ഞു.

Latest