Kerala
മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങിനെത്തിയില്ലെങ്കില്‍ നൂറ് രൂപ പിഴ; കുടുംബശ്രീം അംഗങ്ങള്‍ക്ക് സിപിഐ വാര്‍ഡ് അംഗത്തിന്റെ മുന്നറിയിപ്പ്
ഞായറാഴ്ച വൈകിട്ട് നടക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന ചെയ്യാനായി മന്ത്രി മുഹമ്മദ് റിയാസും മന്ത്രി ജി ആര്‍ അനിലും എത്തുന്നതിന്റെ ഭാഗമായാണ് ശബ്ദസന്ദേശം അയച്ചിരിക്കുന്നത്
തിരുവനന്തപുരം | നെടുമങ്ങാട് രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്ന പാലം ഉദ്ഘാടന ചടങ്ങിന് വന്നില്ലെങ്കില്‍ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങള്‍ക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്പര്‍ എ എസ് ഷീജയുടെ ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് നടക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന ചെയ്യാനായി മന്ത്രി മുഹമ്മദ് റിയാസും മന്ത്രി ജി ആര്‍ അനിലും എത്തുന്നതിന്റെ ഭാഗമായാണ് ശബ്ദസന്ദേശം അയച്ചിരിക്കുന്നത്. ഈ ചടങ്ങില്‍ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിര്‍ദേശിച്ചു കൊണ്ട് വാട്‌സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്. മന്ത്രി ജി ആര്‍ അനിലിന്റെ മണ്ഡലത്തിലാണു ചടങ്ങ്. സംഭവം വിവാദമായതോടെ നൂറു രൂപ പിഴ ഈടാക്കുമെന്ന് വെറുതെ പറഞ്ഞതാണെന്നും അംഗങ്ങളുമായുള്ള അടുപ്പത്തിന്റെ പേരിലാണ് അങ്ങിനെ പറഞ്ഞതെന്നുമാണ് എ എസ് ഷീജയുടെ പ്രതികരണം