International
ജൊഹന്നാസ്ബര്‍ഗില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; 60പേര്‍ക്ക് ദാരുണാന്ത്യം
പത്തിലേറെ കുട്ടികളും മരിച്ചവരില്‍പ്പെടുന്നു. 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജോഹന്നാസ്ബര്‍ഗ്| സെന്‍ട്രല്‍ ജോഹന്നാസ്ബര്‍ഗിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് 60ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം. ദക്ഷിണാഫ്രിക്കന്‍ നഗരത്തിലെ എമര്‍ജന്‍സി സര്‍വീസാണ് അപകടവിവരം അറിയിച്ചത്.
പത്തിലേറെ കുട്ടികളും മരിച്ചവരില്‍പ്പെടുന്നു. 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തിച്ചെന്ന് എമര്‍ജന്‍സി മാനേജ്മെന്റ് സര്‍വീസസ് വക്താവ് റോബര്‍ട്ട് മുലൗദ്‌സി പറഞ്ഞു. സംഭവസ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണച്ചു. തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ അപകട കാരണം വ്യക്തമായിട്ടില്ല. നിയമവിരുദ്ധമായി ആളുകള്‍ താമസിച്ച കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും തീപിടിത്തമുണ്ടായപ്പോള്‍ ആളുകള്‍ അകത്ത് കുടുങ്ങിയിരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
നഗരമധ്യത്തില്‍ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ അനധികൃതമായി കൈവശം വെക്കുന്നത് വ്യാപകമാണ്. പലതും താമസക്കാരില്‍ നിന്ന് വാടക ഈടാക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.