fire kannur
കണ്ണൂരില്‍ പ്ലൈവുഡ് നിര്‍മാണ കേന്ദ്രത്തില്‍ തീപ്പിടുത്തം
പ്ലൈവുഡ് ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചു

കണ്ണൂര്‍ | ജില്ലയിലെ ധര്‍മ്മ ശാലയില്‍ ഫ്ളൈവുഡ് നിര്‍മാണ ഫാക്ടറിയില്‍ തീപ്പിടുത്തം. സ്‌നേക്ക് പാര്‍ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് ഇന്ന് പുലര്‍ച്ചെയോടെ തീപ്പിടുത്തമുണ്ടായത്. പ്ലൈവുഡും ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കണ്ണൂരില്‍നിന്നും തളിപ്പറമ്പില്‍ നിന്നുമായി എട്ട് യൂണിറ്റോളം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----