Connect with us

National

ഡല്‍ഹിയിലെ ഫാക്ടറിയില്‍ തീപിടിത്തം

27 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ മോത്തിനഗറിലെ ഫാക്ടറിയില്‍ തീപിടിത്തം. കരംപുര പൊലീസ് സ്റ്റേഷനു സമീപത്തെ ഫാക്ടറിയിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തം ഉണ്ടായത്. 27 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഞായറാഴ്ച ആയതിനാല്‍ ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി.

ഇന്ന് രാവിലെ പുകയും മറ്റും ഉയരുന്നത് കണ്ടപ്പോഴാണ് സമീപവാസികള്‍ തീപിടിത്തം ഉണ്ടായ കാര്യം അറിയുന്നത്. ഉടന്‍ ഫയര്‍ ഫോഴ്സ് സംഘത്തെ വിവരം അറിയിക്കുകയും തീ അണയ്ക്കുകയുമായിരുന്നു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീപിടിത്തം ഉണ്ടാകാനുള്ള കാരണം പരിശോധിച്ചു വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.