Connect with us

Ongoing News

ഷാര്‍ജയില്‍ റസിഡന്‍ഷ്യല്‍ ടവറില്‍ തീപ്പിടിത്തം

12 നിലകളുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലാണ് തീപ്പിടിത്തമുണ്ടായതെന്ന് താമസക്കാര്‍ പറഞ്ഞു.

Published

|

Last Updated

ഷാര്‍ജ| അല്‍ മജാസ് 2 ഏരിയ ജമാല്‍ അബ്ദുല്‍ നാസിര്‍ സ്ട്രീറ്റിലെ റസിഡന്‍ഷ്യല്‍ ടവറില്‍ ഞായറാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായി. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, പോലീസ് ടീമുകള്‍ എത്തി കെട്ടിടത്തില്‍ നിന്ന് മുഴുവന്‍ താമസക്കാരെയും വേഗത്തില്‍ ഒഴിപ്പിച്ചു.ഉച്ചക്ക് ഒരു മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. 12 നിലകളുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലാണ് തീപ്പിടിത്തമുണ്ടായതെന്ന് താമസക്കാര്‍ പറഞ്ഞു.

ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡിന്റെ പട്രോളിംഗുമായി സഹകരിച്ച് ഫീല്‍ഡ് ടീമുകള്‍ക്കായി പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്ഥലത്തേക്കുള്ള റോഡുകള്‍ അടക്കുകയും ഗതാഗതം ക്രമീകരിക്കുകയും ചെയ്തു. ആവശ്യമായ ചികിത്സാ സേവനങ്ങള്‍ നല്‍കാന്‍ ദേശീയ ആംബുലന്‍സ് സംഘങ്ങളും സജ്ജമായിരുന്നു. തീപ്പിടിത്തം സംബന്ധമായ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

 

 

Latest