National
കുവൈത്തില്‍ നിരവധി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മരിച്ച തീപ്പിടുത്തം; വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പുറപ്പെട്ടു, ഇന്ത്യന്‍ എംബസി ഹെല്‍പ് ഡെസ്‌ക് തുറന്നു
കുവൈത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മന്ത്രി കുവൈത്തിലേക്ക് പോയിരിക്കുന്നത്

ന്യൂഡല്‍ഹി | കുവൈത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിക്കാനിടയായ തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലേക്ക് തിരിച്ചു. കുവൈത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മന്ത്രി കുവൈത്തിലേക്ക് പോയിരിക്കുന്നത്.
തിപ്പിടുത്തത്തില്‍ 21 ഇന്ത്യക്കാര്‍ മരിച്ചതായും ഇതില്‍ 11 പേര്‍ മലയാളികളാണെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെട നിരവധി പേര്‍ക്ക് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. തീപിടിത്തത്തെ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ് ഡെസ്‌ക് തുറന്നിരുന്നു. 965-65505246 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്
---- facebook comment plugin here -----