Connect with us

Kerala

പള്ളിപ്പെരുന്നാളിനിടെ ബൈക്കില്‍ പടക്കം വീണ് തീപിടുത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ജനുവരി 27ന് പരിയാരത്തെ കപ്പേളയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

Published

|

Last Updated

ചാലക്കുടി | പള്ളിപ്പെരുന്നാളിനിടെ കത്തിച്ച പടക്കം വീണ് ബൈക്കിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം കടുങ്ങാട് സ്വദേശി മൂലേങ്കുടിയില്‍ ദിവാകരന്റെ മകന്‍ ശ്രീകാന്താണ് ചികിത്സയിലിരിക്കെ മരിച്ചത്.  ജനുവരി 27ന് പരിയാരത്തെ കപ്പേളയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

പരിയാരം പള്ളിയിലെ അമ്പുതിരുനാള്‍ ആഘോഷത്തിനിടെ കത്തിച്ച പടക്കം ശ്രീകാന്ത് ഇരുന്ന ബൈക്കിനു മുകളില്‍ വന്ന് വീഴുകയും തീ പിടിക്കുകയുമായിരുന്നു. കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു ശ്രീകാന്ത് . സംഭവത്തെ തുടര്‍ന്ന് തീ ആളിപടരുകയും പെട്രോള്‍ ടാങ്ക് ഉള്‍പ്പെടെ പൊട്ടിത്തെറിച്ച്‌ ബൈക്ക് പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീകാന്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

 

---- facebook comment plugin here -----

Latest