Connect with us

തിരുവനന്തപുരം നന്ദിയോട് പടക്ക വില്‍പനശാലക്ക് തീ പിടിച്ചു. അപകടത്തില്‍ ഉടമസ്ഥന്‍ ഷിബുവിന് ഗുരുതര പരുക്കേറ്റു. ഷിബുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലംപാറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമുരുക പടക്ക വില്‍പ്പന ശാലയ്ക്കാണ് തീ പിടിച്ചത്. രാവിലെ 10.30ഓടെയായിരുന്നു സംഭവം. കടയില്‍ നിന്ന് പൊടുന്നനെ വലിയ പൊട്ടിത്തെറിയുണ്ടാവുകയും ഉടന്‍ തീ പടര്‍ന്ന് പിടിക്കുകയുമായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. സംഭവ സമയത്ത് ഉടമസ്ഥന്‍ മാത്രമാണ് കടയ്ക്കകത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം.

Latest